കോട്ടയം: ശതോത്തര റൂബി ജൂബിലി ഉദ്ഘാടനത്തോടനുബന്ധിച്ച് ദീപിക ഏർപ്പെടുത്തിയ എക്സലന്‍സ് അവാര്‍ഡുകള്‍ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ സമ്മാനിച്ചു.
എറണാകുളം ഡിഡിഎന്‍എംആര്‍സി ചെയര്മാന് ഡോ. അജിത് ജോയി, കോവളം ഉദയ സമുദ്ര ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് സിഎംഡി എസ്. രാജശേഖരന് നായര്‍, ചീഫ് കണ്‍സള്‍ട്ടന്റ് ഇന്‍ ഓര്‍ത്തോപീഡിക്സ് ഡോ. ഒ.ടി. ജോര്‍ജ്, കോട്ടയം സെയിക് കണ്‍സള്‍ട്ടന്റ് ചെയര്മാന് ജിബിന്‍ ബിനു ജോസഫ്, ബംഗളൂര് ജി.കെ. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷൈജു കെ. ജോര്‍ജ്, നവജീവന്‍ ട്രസ്റ്റി പി.യു. തോമസ്, കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത്, ഓക്സിജന്‍ ഗ്രൂപ്പ് സിഇഒ ഷിജോ കെ. തോമസ്, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സെക്രട്ടറി ലിസ്റ്റിന് സ്റ്റീഫന്‍, കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂള്‍ ഡയറക് ടര്‍ ഫാ. ഡോ. ബിനോ ചേരിയില്‍ ഒഎസ്ബി എന്നിവര്‍ക്കാണ് ഉപരാഷ് ട്രപതി ദീപിക എക്സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.